പുതുപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു.

 

കോട്ടക്കൽ: എടരിക്കോട് പുതുപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. രാജ്യത്തിന് മാതൃകയാണ് നമ്മുടെ സഹകരണ പ്രസ്ഥാനം. കേരളത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. മുതലാളിത്ത ബാങ്കുകൾക്ക് വേണ്ടി കേന്ദ്ര ഗവൺമെൻ്റ് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന സഹകരണ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ നാം പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സഹകരണ ജോയിൻ രജിസ്ട്രാറായി റിട്ടയർ ചെയ്ത എൻ ജനാർദ്ദനനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. 

ചടങ്ങിൽ എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് മണമ്മൽ ജലീൽ അധ്യക്ഷനായി. 


സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ഇ ജയൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ അലവി, പഞ്ചായത്ത് അംഗങ്ങളായ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, സി സിറാജുദ്ദീൻ, പി കെ എം എച്ച് എസ് എസ് മാനേജർ ബഷീർ പൂഴിക്കൽ, സി ദിവാകരൻ, കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. 

2010 ൽ ആരംഭിച്ച ബാങ്ക് 13 വർഷത്തോളമായി ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് നൽകാനാകും. വിപുലമായ പാർക്കിംങ്ങും ആധുനിക സൗകര്യങ്ങളോടുകൂടിയുള്ളതുമാണ് പുതിയ കെട്ടിടം. മധുര പലഹാരങ്ങളും ശീതളപനീയവും  വിതരണം ചെയ്തും വാദ്യമേളങ്ങൾ കൊണ്ടും വർണാഭമായ പരിപാടിയെ നാടൊന്നാകെ ഏറ്റെടുത്തു. 

സഹകരണ സ്ഥാപനങ്ങൾക്ക് മാതൃകയായി മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ബാങ്ക് മുന്നോട്ട് പോകുന്നത്.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}