കോട്ടക്കൽ: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും ജെ.സി.ഐ കോട്ടക്കലും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടർ ബേബി കൃഷണൻ 6ാം അനുസ്മരണ സമ്മേളനം സമാപിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം അവാർഡ് ജേതാവ് കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ പി.എം വാര്യരെ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ആദരിച്ചു.
പുലിക്കോട് എ എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചടങ്ങിൽ ഡോ.സനൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് ബാപ്പു മുഖ്യ പ്രഭാഷണം നടത്തി. ഡോ.രമാ ബേബി കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.സിറാജുദ്ധീൻ, ഡോ.റഹ്മത്തുള്ള,ഡോ.അബ്ദുറഹിം ഗുരുക്കൾ,ഡോ. റിയാസ് അലി, ജെ.സി.ഐ.ചാപ്റ്റർ പ്രസിഡന്റ് ഷാദുലി.പി , ഹസീന അഹമ്മദ്, ഷാജി കാടേങ്ങൽ , ഡോ.ആര്യൻ മൂസ്സ്, പി.ടി.എ പ്രസിഡന്റ് മജീദ് പി.പി, പ്രധാനാധ്യാപിക സീന.യു എന്നിവർ സംസാരിച്ചു. തുടർന്ന് മെഡിക്കൽ ക്യാമ്പും, ബോധവൽകരണ ക്ലാസ്സും, സൗജന്യ മരുന്ന് വിതരണവും നടത്തി. ബോധവത്കരണ ക്ലാസിന് ഡോ.രോഷ്നി. കെ നേതൃത്വം നൽകി.