കാടാമ്പുഴ: ദെ കെമിസ്ട്രി ഓഫ് ലൈഫ്സ് റിയാലിറ്റീസ് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി രണ്ടു ദിനങ്ങളിലായി കാടാമ്പുഴ പിലാത്തറയിലെ ഐവ എജ്യുവില്ലേജിൽ നടന്ന ലൈഫ് ഗാല സമാപിച്ചു. മതം, കർമ്മശാസ്ത്രം, ആദർശം, സാഹിത്യം, ഭാഷ, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി പതിനൊന്ന് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പതിനഞ്ചിലധികം വേദികളിലായി വിഷയാവതരണങ്ങളും ചർച്ചകളും നടന്നു. ഫെബ്രുവരി 28ന് രാവിലെ 10 മണിക്ക് നടന്ന പ്രഘോഷം സെഷനിലൂടെയാണ് 2 ദിവസം നീണ്ടുനില്‍ക്കുന്ന ലൈഫ് ഗാലക്ക് തുടക്കമായത്. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. ഗാലയുടെ ഭാഗമായി നടന്ന ഗ്രാൻ്റ് അലുംനി മീറ്റിംഗിൽ ഐവ ചെയർമാൻ നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ ആശീർവാദ പ്രഭാഷണവും പ്രാർഥനയും നടത്തി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, മുഹമ്മദ് ഇല്യാസ് സഖാഫി കൂമണ്ണ, അബ്ദുല്ല ബുഹാരി കോഴിക്കോട്, കെ മുഹമ്മദ് സ്വാദിഖ് തെന്നല, ഡോ. സാറ ഷബ്ന പാലക്കാട്, പി മുഹമ്മദ് അഷ്‌കർ സഖാഫി, കെഎംഎ റഊഫ് സഖാഫി, പിപി മുഹമ്മദ് സഖാഫി, സി അബ്ദുസ്സമദ് സഅദി, കെ ഫള്ലുറഹ്മാൻ സഖാഫി, പി മുഹമ്മദ് മുസ്തഫ സഖാഫി, എം ഫള്ൽ ഹുസൈൻ അഹ്സനി, പിടി മുഹമ്മദ് അഫ്ളൽ, റസീന ഇസ്ഹാഖ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഗാലയുടെ ഭാഗമായി സജ്ജീകരിച്ച കാർണിവൽ പവലിയൻ ശ്രദ്ധേയമായി. ഐവ എജ്യു വില്ലേജിൽ നിലവിൽ പഠനം നടത്തുന്ന ഡിഗ്രി ഡിപ്ലോമ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ലൈഫ് ഗാല സംഘടിപ്പിച്ചത്. 163 പ്രതിനിധികൾ പങ്കെടുത്തു. ഐവ പൂർവ്വ വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപനം നടന്നു. ചെയർമാൻ: സയ്യിദത്ത് ഫാത്തിമ റസാന വി ടി, കൺവീനർ: ആയിഷ ഫരീഹ ഇ, ഫിനാൻസ് സെക്രട്ടറി: മുഹ്സിന കെ, ദഅവ: ഷബീബ ബീവി വി ടി, അസ്മ ഫുളൈല വി ടി, കരിയർ&എജുക്കേഷൻ; ഷബീഹ ഷെറിൻ വി ടി, ആയിഷ മുബഷിറ കെ, വെൽഫെയർ; സഫീദ ഷെറിൻ പി, ഷെമീമ കെ പി, കൾച്ചറൽ: മുഫീദ പി, മുർഷിദ മോൾ പി കെ, മീഡിയ; ഷറഫിയ്യ കെ, സഹ്‌ല ഷെറിൻ എം. വിദ്യാർത്ഥി യൂണിയനു കീഴിൽ ആവിഷ്കരിക്കുന്ന പദ്ധതികളെ കുറിച്ച് ഐവാ പ്രിൻസിപ്പാൾ പി മുഹമ്മദ് അഷ്‌കർ സഖാഫി അവതരണം നടത്തി. കെഎംഎ റഊഫ് സഖാഫി സ്വാഗതവും പി മുഹമ്മദ് മുസ്തഫ സഖാഫി നന്ദിയും പറഞ്ഞു.