കോട്ടക്കൽ: രണ്ട് ദിവസങ്ങളിലായി നടന്ന കോട്ടൂർ ജാമിഅ മസാലിക് സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ഇന്നലെ വൈകിട്ട് ഏഴിന് നടന്ന സമാപന സമ്മേളനത്തിൽ 210 ഫാളിലി ബിരുദധാരികളെ നാടിന് സമർപ്പിച്ചു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സനദ്ദാന പ്രഭാഷണം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനായി നടത്തി. തങ്ങളുടെ കഴിവുകൾ പരിശുദ്ധ ഇസ്ലാമിന് വേണ്ടി ഉപയോഗപ്പടുത്തണമെന്നും അഹ്ലുസ്സുന്നത്തി വൽജമാഅത്തിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രയത്‌നിക്കണമെന്നും അദ്ദേഹം യുവപണ്ഡിതരെ ഓർമപ്പെടുത്തി.
സമസ്ത ട്രഷററും മസാലിക് ചെയർമാനുമായ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ സനദ് ദാനം നിർവഹിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവി ആമുഖ പ്രഭാഷണം നിർവഹിച്ചു.
സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, ഡോ. എ പി അബ്ദുൽഹക്കീം അസ്ഹരി, ഫിർദൗസ് സഖാഫി കടവത്തൂർ പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ബാഖിർ ശിഹാബ്, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ഒ കെ അബ്ദുർറശീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ, അലവി സഖാഫി കൊളത്തൂർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അലി ബാഖവി ആറ്റുപുറം, ഐ എം കെ ഫൈസി അൽഫാളിലി കല്ലൂർ, അബ്ദുർറഹ്മാൻ ഹാജി കുറ്റൂർ സംബന്ധിച്ചു. ശംസുദ്ദീൻ മുസ്‌ലിയാർ തെയ്യാല സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി വെന്നിയൂർ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന സ്ഥാനവസ്ത്ര വിതരണത്തിന് കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാരുടെ നേതൃത്വം നൽകി. ഉച്ചക്ക് ഒരു മണിക്ക് നടന്ന ഇൻതിബാഹ് -2 ഫാളിലി സംഗമത്തിൽ ആയിരത്തോളം പണ്ഡിതർ പങ്കെടുത്തു. കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ബോധനം നടത്തി. വൈകിട്ട് 4.30ന് ഫാമിലി അസംബ്ലി അബൂബക്കർ മിസ്ബാഹി പട്ടാമ്പിയുടെ അധ്യക്ഷതയിൽ ത്വയ്യിബ് തങ്ങൾ മാട്ടൂൽ ഉദ്ഘാടനം ചെയ്തു.