ഹൃസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ വേങ്ങര മണ്ഡലം മുസ്ലിംയൂത്ത് ലീഗ് സെക്രട്ടറിയും വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എകെ നാസറിന് അജ്മാൻ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. അജ്മാൻ അൽ തല്ല യിലുള്ള ഫിഷ് & ചിപ്സ് റെസ്റ്റോറന്റിൽ നടന്ന പരിപാടി അജ്മാൻ കെഎംസിസി മലപ്പുറം ജില്ല സെക്രട്ടറി സിവി സൈനുൽ ആബിദ് സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിസി ഇൽയാസ് അധ്യക്ഷത വഹിച്ചു. ഷാർജാ കെഎംസിസി
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ഷാർജ കെഎംസിസി വേങ്ങര മണ്ഡലം പ്രസിഡന്റ് കെകെ മൊയ്‌ദീൻ കുട്ടി സാഹിബ് എന്നിവർ മുഖ്യാഥിതികളായി. മണ്ഡലം സെക്രട്ടറി ഡോ:സൈതലവി, ട്രഷറർ റഹൂഫ്, വൈസ് പ്രസിഡന്റ് മുജീബ്, സൽമാൻ, മൂസു വേങ്ങര, ശരീഫ്, റഷീദ് എന്നിവർ പ്രസംഗിച്ചു. ജനറർ സെക്രട്ടറി സിവി അസ്കർ സ്വാഗതവും മുനീർ സിവി നന്ദിയും പറഞ്ഞു.