കണ്ണമംഗലം: വാളക്കുട സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പ്ലാറ്റിനം ഇയർ വിളംബരം ഗ്രാമ സഭ വാളക്കുടയിൽ നടന്നു. ഉസ്മാൻ സഖാഫി മലപ്പുറം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
പി കെ അബ്ദുല്ല സഖാഫി, സാലിം മുസ്‌ലിയാർ, കെ സി മുഹമ്മദ് കോയ, അഹ്മദ് കുട്ടി കാമ്പ്രൻ, ശാഫി എൽകെ എന്നിവർ പ്രസംഗിച്ചു. ഫഖ്റുദ്ധീൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി സ്വാഗതവും ശമീർ അഹ്സനി നന്ദിയും പറഞ്ഞു.