പള്ളിക്കൂടം ഗ്രൂപ്പ് ചോലക്കുണ്ട് ജി.യു.പി.എസിന് പ്രസംഗപീഠം സമ്മാനിച്ചു

 


പറപ്പൂർ: ചോലക്കുണ്ട് ജി.യു.പി. സ്കൂളിൽ നടക്കുന്ന ഓർമച്ചെപ്പ് മെഗാ സംഗമത്തിന്റെ മുന്നോടിയായി 1997-1998 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പള്ളിക്കൂടം ഗ്രൂപ്പ് വിദ്യാലയത്തിലേക്ക് പ്രസംഗപീഠം സമ്മാനിച്ച് പ്രശംസ പിടിച്ചുപറ്റി. നേരത്തെ വാക്വം ക്ലീനർ, ക്ലോക്ക് എന്നിവയും ഈ കൂട്ടായ്മ സമർപ്പിച്ചിരുന്നു. 

വാർഷികാഘോഷച്ചടങ്ങിൽ വെച്ച് പള്ളിക്കൂടം പ്രതിനിധികളായ റഷീദ് മാസ്റ്റർ, നൗഫൽ കുറ്റിക്കാട്ടിൽ, റിയാസ് യു, ജമാൽ പി.വി എന്നിവരിൽ നിന്ന് സ്കൂൾഹെഡ്മാസ്റ്റർ കെ.അഹ്‌മദ് കുട്ടി മാസ്റ്റർ സമ്മാനം ഏറ്റുവാങ്ങി. 

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹഖ്, എം.ടി.എ പ്രസിഡന്റ് സഫൂറ, പി.ടി.എ വൈസ് പ്രസിഡന്റ് രമ്യ, എസ്എംസി ചെയർമാൻ അഷ്റഫ് കൊളക്കാട്ടിൽ, വൈസ് ചെയർമാൻ അനിൽ പട്ടയിൽ, സ്റ്റാഫ് സെക്രട്ടറി ഇ ഗഫൂർ മാസ്റ്റർ, അഷ്റഫ് കെ ഉണ്ണ്യാൽ, റാനിയ എന്നിവർ സംബന്ധിച്ചു.


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}