വേങ്ങര: ക്ലീൻ വേങ്ങര ഓപ്പറേഷന്റെ ഭാഗമായി ടൗണിലെ പിക്കപ്പ് ഓട്ടോ-ടാക്സി സ്റ്റാന്റുകളിൽ മാറ്റം വരുത്തും. കഴിഞ്ഞദിവസം ചേർന്ന വേങ്ങര പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററികമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ടാക്സിക്കാർ നിലവിലെ പാർക്കിംഗ് സ്ഥലനിന്നും തൊട്ടടുത്ത സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും പാർക്കിംഗ് സ്ഥലത്ത്ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. ഗുഡ്സ് ഓട്ടോറിക്ഷകളെ നിലവിലെ സ്ഥലത്തു നിന്നും പിക്കപ്പ് സ്റ്റാൻഡിലേക്കാണ് മാറ്റുക. ഗുഡ്സ്
ഓട്ടോകളുടെയും വലിയ വാഹനങ്ങളുടെയും സ്ഥാനങ്ങൾ നിർണയിച്ച് നൽകും. പിക്കപ് സ്റ്റാൻഡിന് എതിർ വശത്തുള്ള ഒഴിഞ്ഞ ഭാഗത്ത് പാർക്കിംഗ് സൈറ്റിന് സ്ഥലം കണ്ടെത്താനും യോഗത്തിൽ തീരുമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ സംയുക്ത പരിശോധനയും നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.