ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

 

വേങ്ങര: വലിയോറ (കച്ചേരിപ്പടി) ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഈ വർഷവും 2024 മാർച്ച് 8 ന് (1199 കുംഭം 24) വെള്ളിയാഴ്ച ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശേഷാൽ പൂജാദി കർമ്മങ്ങളോടും, മുഖ്യമായും തദ്ദേശിയരായ കലാകാരന്മാരേയും കലാകാരികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വൈവിദ്ധ്യമാർന്ന കലാപരിപാടികളോടു കൂടി നടക്കുന്നതാണ്.

    

കാര്യപരിപാടികൾ

രാവിലെ 4.30 ന്: നിർമ്മാല്യം തൊഴൽ. 5.00 ന്: ഗണപതി ഹോമം. 5.30 ന്: ഏകാദശ രുദ്രാഭിഷേകം (മുൻക്കൂട്ടി ബുക്കു ചെയ്യുക.) 7 മണിക്ക് : ഉഷപൂജ. 8 മണിക്ക് : സമൂഹനാമജപം (മാതൃ സമിതി) 9 മണിക്ക് : നവകം, പഞ്ചഗവ്യം.9 30 ന് : അഭിഷേകങ്ങൾ. 11. 30 ന് : ഉച്ച പൂജ. വൈകുന്നേരം 6 ന് : അഷ്ടാഭിഷേകം ( മുൻകൂട്ടി ബുക്കു ചെയ്യുക)തുടർന്ന് ദീപാരാധന, അത്താഴ പൂജ.

        

വേദിയിൽ.

രാവിലെ 9ന് :നൃത്ത നൃത്യങ്ങൾ

10.30 ന് : പ്രഭാഷണം (ശ്രീമതി കൊളത്തൂർ ജയശ്രീ ടീച്ചർ) ഉച്ചക്ക് 12 മണി : പ്രസാദ ഊട്ട്

രാത്രി 7 ന് നൃത്ത നൃത്യങ്ങൾ. രാത്രി 8 ന് :  "ഗുളികൻ "

നൃത്ത നാടക ആവിഷ്കാരം (ഷാസ് നാട്യ കളരി വേങ്ങര)

രാത്രി 9 മണി മുതൽ :കൈ കൊട്ടിക്കളികൾ, മറ്റു നൃത്ത ഇനങ്ങൾ.

മൊ: 9400 99 4246, 8590959897.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}