ഇ പോസ് മെഷീൻ തകരാറും മാസ്റ്ററിങ്ങും: പൊറുതിമുട്ടി ജനങ്ങൾ

തിരൂരങ്ങാടി : കേന്ദ്രസർക്കാറിന്റെ കർശന നിർദേശപ്രകാരം മഞ്ഞ, പിങ് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരുടെയും മാസ്റ്ററണ്ട്  ഈ മാസം 31 നകം കേരളത്തിൽ പൂർത്തീകരിക്കണമെന്നും പൂർത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎൽ റേഷൻ കാർഡുകളിൽ അടുത്തമാസം മുതൽ റേഷൻ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷൻ കടകളിൽ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വർധിക്കുകയും ഈ പോസ് മെഷീൻ സർവ്വർ തകരാറിലാവുകയും മാർച്ച് മാസത്തെ റേഷൻ വിതരണം അവതാളത്തിൽ ആവുകയും ചെയ്യുന്നു.

ഇ പോസ് മെഷീൻ ഉപയോഗിച്ചാണ് റേഷൻ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്‌വർക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ്

റംസാൻ അടുത്തതോടെ റേഷൻ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാർ റേഷൻ ഷോപ്പിൽ പോയി കുത്തിയിരിക്കുകയാണ്. എല്ലായിടത്തും ഒരേസമയം മാസ്റ്ററിങ് നടക്കുന്നതിനാൽ  സർവ്വർ എപ്പോഴും ഡൗൺ ആണ്  ഇതു കാരണം ചൊവ്വാഴ്ച മുതൽ ജില്ലാ അടിസ്ഥാനത്തിൽ റേഷൻ ഷാപ്പുകളുടെ അടിസ്ഥാനത്തിൽ സമയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും രാവിലെ മുതൽ വൈകുന്നേരം വരെ റേഷൻ ഷോപ്പിൽ മാസ്റ്ററിങ്ങിനായി കുത്തിയിരിക്കേണ്ട അവസ്ഥയാണ് പൊതുജനങ്ങൾക്ക്.

മഞ, പിങ്ക് , റേഷൻ കാർഡിലുള്ള മുഴുവൻ പേരും റേഷൻ കടകളിൽ എത്തിയാലെ മാസ്റ്ററിങ് പൂർത്തിയാവുകയുള്ളൂ എന്നാൽ കിടപ്പ് രോഗികളും ഭിന്നശേഷിക്കാർ, പ്രായാധിക്യം തുടങ്ങിയവർ റേഷൻ കടകളിൽ എത്താൻ പ്രയാസപ്പെടുകയും എത്തിയവർക്ക് തന്നെ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരികയും മാസ്റ്ററിങ് പൂർത്തിയാവാതെ തിരിച്ചുപോവുകയും ചെയ്യേണ്ടി വരുന്നു ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു മാസ്റ്ററിംഗ് നടത്തിയിട്ടില്ലെങ്കിൽ റേഷൻ വിഹിതം നഷ്ടപ്പെടുകയും സർക്കാരിൽ നിന്നും ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങൾ  നഷ്ടപ്പെട്ടേക്കാം ഈ മാസം പതിനെട്ടിനാണ് കേരളത്തിൽ മാസ്റ്ററിൽ നടത്തേണ്ട അവസാന ദിവസം  പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് മലപ്പുറം ഡി എസ് ഒ , സിവിൽ സപ്ലൈസ് തിരുവനന്തപുരം എന്നിവർക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}