വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം മെൻസ്ട്രൽ കപ്പ് വിതരണവും ആരോഗ്യ ബോധവൽക്കരണവും തറയിട്ടാൽ എ കെ മാൻഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ
നജ്മുന്നീസ സാദിഖ്, ആസിയ മുഹമ്മദ്, നഫീസ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോക്ടർ ആഷിഫ ഷെറിൻ (എച്ച് എൽ എൽ പ്രതിനിധി) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.
വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ
വി.ശിവദാസൻ സ്വാഗതവും പബ്ലിക് ഹെൽത്ത്നേഴ്സ് ശ്രീമതി പി.കെ സുനിത നന്ദിയും പറഞ്ഞു.