യു എ ഇ സന്ദർശനത്തിന് എത്തിയ വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് സെക്രട്ടറിയും മണ്ഡലം വൈറ്റ്ഗാർഡ് കോഡിനേറ്ററുമായ എ കെ നാസറിന് ഷാർജ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ഷാർജ കെ എം സി സി ഓഫീസിൽ നടന്ന പരിപാടിയിൽ ഷാർജ കെ എം സി സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഫർഷാദ് ഒതുക്കുങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ കണ്ണാട്ടിപ്പടി, വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് മറ്റത്തൂർ, അസ്‌ലം കുറ്റൂർ, അബ്ദുള്ള കുട്ടി പൊട്ടികല്ല്, മണ്ഡലം സെക്രട്ടറിമാരായ മുനീർ ഒതുക്കുങ്ങൽ, നൗഷാദ് അച്ചനമ്പലം, ഉപദേശക സമിതി അംഗങ്ങളായ പി പി ഹൈദർ സാഹിബ്, മുജീബ് സാഹിബ് മറ്റത്തൂർ എന്നിവർ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് കെ കെ മൊയിതീൻകുട്ടി ഉപഹാരം കൈമാറി.