കണ്ണമംഗലം: ധർമഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എസ്.ഐ.പി (സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ്) യൂണിറ്റ് അംഗങ്ങൾ പാണമ്പ്ര മിറാക്കിൾ ഷെൽട്ടർ ഹോം സന്ദർശിച്ചു. കുടുംബങ്ങളിൽ നിന്നും മാറിതാമസിക്കേണ്ടി വന്ന ഒരു പറ്റം നിരാലംബർക്ക് സ്നേഹസമ്മാനങ്ങളുമായാണ് വിദ്യാർഥികളെത്തിയത്.
കോളേജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ എ.പി. അബ്ദുൽ വഹാബ്, മിറാക്കിൾ ഷെൽട്ടർ ഹോം ചെയർമാൻ ഫാറൂഖ്, ഐ.ക്യൂ.എ.സി കോ- ഓർഡിനേറ്റർ കെ തസ്‌ലിം, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഇർഫാൻ, എസ്.ഐ.പി കോർഡിനേറ്റർ മർവ, അധ്യാപകൻ ജിബിൻ ജോയ് എന്നിവർ നേതൃത്വം നൽകി.