മാറാക്കര: എ.യു.പി.സ്കൂളിന്റെ 96ാം വാർഷികാഘോഷം പ്രൗഢമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാരിൻ്റെ ഇൻസ്പെയർ അവാർഡ് ജേതാവ് ഫർഹ.പി ക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൽകി. ഉപജില്ല ഭാസകരാചാര്യ ഗണിത സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സാബിത് തങ്ങൾക്കുള്ള ഉപഹാരം കുറ്റിപ്പുറം ബി.പി.സി അബ്ദുൽ സലീം നൽകി. സ്കൂൾ ബാലോത്സവം വാർഡ് മെമ്പർ കെ.പി.അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഫാതിമ സഹ്റ.ടി അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായവർക്കുള്ള ട്രോഫികൾ പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ, എം.ടി.എ പ്രസിഡന്റ് ഷംല ബഷീർ, ഗ്രാമ പഞ്ചായത്ത് മെമ്പർ നാസർ ബാവ എന്നിവർ സമ്മാനിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ,കെ.മൊയ്തീൻ കുട്ടി മാസ്റ്റർ,ടി.എം. ദിവാകരൻ,എം. മുകുന്ദൻ,ടി.പി. അബ്ദുൽ ലത്വീഫ്, ഉസ്മാൻ.പി.പി, പ്രവീൺ,ബഷീർ,കെ.ബേബി പത്മജ, പി.എം.രാധ, കെ.എസ്.സരസ്വതി തുടങ്ങിയവർ സംസാരിച്ചു.