വേങ്ങര ജി എം വി എച്ച് എസ് എസ് സ്കൂളിൽ 45 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു

 

വേങ്ങര: മോഡൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് വിവിധ ആവശ്യങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2022 & 2023 & 2024 വർഷങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ എം കെ നിർവഹിച്ചു.

ഇന്റർലോക് നവീകരണം, ചുറ്റുമതിൽ നവീകരണം, ഹൈസ്കൂൾ ഓഫീസ് നവീകരണം, ഹയർ സെക്കൻഡറി ഓഫീസ് നവീകരണം എന്നിവ അടങ്ങിയ വിവിധ പദ്ധതികളാണ് ഉദ്‌ഘാടനം ചെയ്തത്.

ഡിവിഷൻ മെമ്പർ സമീറ പുളിക്കൽ, വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ സലീം, ഹസീന ഭാനു, ബ്ലോക്ക് മെമ്പർ പറങ്ങോട് അസീസ്, എസ്എംസി ചെയർമാൻ എ കെ ഫൈസൽ, എസ്എംസി മെമ്പർ ടി കെ റഷീദ്, എം ടി ഫായിസ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}