വേങ്ങര: മനാറുൽഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ ഇസ്ലാമിക് പ്രീ പ്രൈമറി സ്കൂളിന്റെ എട്ടാം വാർഷികത്തിന്റെഭാഗമായി ചേറൂർറോഡ് പി പി ഹാൾ ഓഡിറ്റോറിയത്തിൽ നടത്തിയ എട്ടാം വാർഷികത്തി ന്റെഭാഗമായി സംഘടിപ്പിച്ച തക്മീൽ 24 കലോത്സവത്തിൽ കൊച്ചു കുരുന്നുകൾ നടത്തിയ കലോത്സവം അക്ഷരാർത്ഥത്തിൽ വർണവോത്സവമായിമാറി.
ഇസ്ലാമിക് സോങ്, അറബിക് സോങ്, ഖുർആൻ പാരായണം, അറബി പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്. എന്നിങ്ങനെയുള്ള വിവിധയിനം കലാപ്രകടനത്തിൽ മൂന്നു വയസ്സുമുതൽ ആറു വയസ്സുവരെയുള്ള 50ൽപരം കൊച്ചു കുട്ടികൾ അണിനിരന്ന് ചിത്രശലഭങ്ങളെ വെല്ലുന്ന തരത്തിലുള്ള വർണ്ണപകിട്ടാർന്നവിവിധയിനം കലാപ്രകടനങ്ങൾ അരങ്ങേറി.
രാവിലെനടന്ന എട്ടാംവാർഷിക ആഘോഷ പരിപാടി ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി ഉദ്ഘാടനം ചെയ്തു. മനാറുൽ ഹുദാ അറബി കോളേജ് ജനറൽ സെക്രട്ടറി വി കെ സി ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. അൽഫിത്തർ ഇസ്ലാമിക് പ്രീ പ്രൈമറി സ്കൂളിൽ മൂന്നുവർഷം പൂർത്തിയാക്കിയകുട്ടികളെ മൊമെന്റോകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് പി കെ നസീം, ഫവാസ് നദ്‌വി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.