വേങ്ങര: ജനകീയാസൂത്രണം പദ്ധതി 2023 - 24 പ്രകാരം വാർഷിക പദ്ധതിയിൽ തെങ്ങ് കർഷകർക്കുള്ള ജൈവവള വിതരണം വേങ്ങര പഞ്ചായത്ത് 23-ാം വാർഡിൽ വാർഡ് മെമ്പർ ആരിഫ വിതരണം ചെയ്തു.
ചടങ്ങിൽ ഹസ്സൻ നരിക്കോടൻ, അബ്ദുൽ കലാം ചെള്ളി, ശശിധരൻ കെ എം, ഹംസ ചെള്ളി, അബ്ദുറഹ്മാൻ കൊടശ്ശേരി, രാമദാസൻ കെ എം എന്നിവർ പങ്കെടുത്തു.