കൊണ്ടോട്ടി : ഈ വർഷം പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവഹിക്കുവാൻ മറ്റു മെഹ്റം ഇല്ലാത്ത വനിതകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ്കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
മാർച്ച് 15 വരെയാണ് അപേക്ഷ സ്വീകരിക്കുക. രാജ്യത്താകെ 500 സീറ്റുകളാണ് ഈ വിഭാഗത്തിൽ വെച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാകും അവസരം നൽകുക. അർഹരായ വനിതകൾ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷകർക്ക് 2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. പുരുഷ മെഹ്റവുമായുള്ള ബന്ധം അപേക്ഷയിൽ വ്യക്തമാക്കണം. ഒരു കവറിൽ പരമാവധി അഞ്ച് പേരായതിനാൽ നിലവിൽ അഞ്ച് പേരുള്ള കവറുകളിൽ മെഹ്റം ക്വാട്ട അപേക്ഷ സമർപ്പിക്കുവാൻ കഴിയില്ല.