എ.ആർ.നഗർ: എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിദ്യാലയങ്ങൾക്ക് അനുവദിച്ച ഫർണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം പുകയൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി നിർവ്വഹിച്ചു. എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ആധ്യക്ഷ്യം വഹിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക പി.ഷീജ സ്വാഗതം പറഞ്ഞു. വാർഡംഗങ്ങളായ സി.ജാബിർ ഇബ്രാഹിം മൂഴിക്കൽ, പ്രദീപ് കുമാർ, ശൈലജ പുനത്തിൽ,സജ്ന അൻവർ, പിടിഎ പ്രസിഡണ്ട് സി. വേലായുധൻ, എംപിടിഎ പ്രസിഡന്റ് ജിജി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.