കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു

മലപ്പുറം: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ഹാജിമാരുടെ സേവനം ലക്ഷ്യമാക്കി 2009 മുതൽ പ്രവർത്തിച്ചു വരുന്ന സംഘടന കരിപ്പൂർ ഹജ്ജ് എംബാർകേഷൻ പോയിൻ്റ് പുന:സ്ഥാപിക്കുന്നതമായി ബന്ധപ്പെട്ട് നിരവധി ജനകീയ സമരങ്ങൾ സംഘടിപ്പിട്ടുണ്ട്. നിലവിൽ കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന ഹാജിമാരിൽ നിന്ന്  മറ്റു വിമാനത്താവളങ്ങളേക്കാൾ ഭീമമായ തുക ഈടാക്കാനുള്ള നടപടിക്കെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് അസോസിയേഷൻ. 

വാർഷിക കൗൺസിലിന് പി. അബ്ദു റഹ്മാൻ ഇണ്ണി, ഹസൻ സഖാഫി തറയിട്ടാൽ, ശരീഫ് മണിയാട്ടുകുടി നേതൃത്വം നൽകി. 

ഭാരവാഹികൾ - 
കെ.പി.സുലൈമാൻ ഹാജി (പ്രസിഡന്റ്) പി. അബ്ദുൽ കരീം (വർക്കിംഗ് പ്രസിഡന്റ്) എം.സി.കുഞ്ഞാപ്പു,
ഇ.കെ.അബ്ദുൽ മജീദ്, കെ. മൊയ്തീൻ കുട്ടി ഹാജി (വൈസ് പ്രസിഡന്റുമാർ)മംഗലം സൻഫാരി (ജനറൽ സെക്രട്ടറി)  മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യു.മുഹമ്മദ് റഊഫ്, സി.ടി.കുഞ്ഞുട്ടി (ജോയിൻ്റ് സെക്രട്ടറിമാർ) ബെസ്റ്റ് മുസ്തഫ (ട്രഷറർ).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}