വേങ്ങര: ജീവ കാരുണ്യ പ്രവർത്തനങ്ങൾക് വേണ്ടി സിറ്റി എഫ്സി കുറ്റൂർ സംഘടിപ്പിക്കുന്ന പത്താമത് ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം വേങ്ങരയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് ഹമീദ് ഷാ, വൈസ് പ്രസിഡണന്റ് സുഫൈൽ പാക്കട, ജുനൈദ് സിപി, ജോയിന്റ് സെക്രട്ടറി ഫാറൂഖ് ചെമ്പൻ എന്നിവർ ഏറ്റു വാങ്ങി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അവസരം.