പരപ്പൻചിന എസ് സി കോളനിയുടെ വഴിയിൽ ശ്മശാന കമ്മിറ്റിയുടെ ബോർഡ് സ്ഥാപിച്ചതായി പരാതി

വേങ്ങര: പരപ്പൻചിന എസ് സി കോളനിയുടെ വഴിയിൽ എ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കോളനി നിവാസികളുമായി ബലം പ്രയോഗിച്ച ശ്മശാന കമ്മിറ്റിയുടെ ബോർഡ് സ്ഥാപിച്ചതായി പരാതി.
ഇതിന് എതിരെ എസ് സി കോളനി (സഹൃദം റെസിഡൻസി) അധികാരികൾക്ക് പരാതി നൽകി.

വീട്ടിലോട്ടുള്ള വഴിയിൽ ബലപ്രയോഗത്തിലൂടെ മുൻ ജില്ലാപഞ്ചായത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിൽ കവാടം സ്ഥാപിച്ച വഴി വില്ലേജിൽ വിവരാവകാശ രേഖയിൽ ശ്മശാനത്തിലേക് വഴി 
രേഖപ്പെടുത്തിയതായി കാണുന്നില്ല ശ്മശാനത്തിന് മെയിൻ റോഡിൽ 30 മീറ്റർ നീളത്തിൽ മതിലും ഗേറ്റും ഉണ്ട് എന്നിട്ടും എസ് സി കോളനിക്കാർ താമസിക്കുന്ന വഴിയിൽ ശ്മശാനത്തിന് സ്വന്തം വഴി ആണെന്നും കോളനിക്കോ ഒരു വീട്ടിലൊക്കോ അവകാശം ഇല്ലന്നും പറഞ്ഞാണ് എ പി ഉണ്ണികൃഷ്ണൻ അവകാശ വാദം ഉന്നയിച്ച് എസ് സി കോളനിവാസികളുമായി ബലപ്രയോഗത്തിലൂടെയാണ് ബോർഡ് സ്ഥാപിച്ചത്.

1970 കേരള ഭൂപരിഷ്കരണ(പരിധി) ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരം പുറപ്പെടുവിച്ച 25-2-86 തീയതികളിൽ നോട്ടീസിൽ പ്രത്യേകമായി പറയുന്ന ഭൂമി പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചത് അനുസരിച്ച് മലപ്പുറം ജില്ലാ കലക്ടർ ഓഫീസിൽ നിന്ന് പതിച്ച് നൽകിയ ഭൂമി 31 വീട്ടുകാർക്ക് ആയിരുന്നു. അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി 50 സെൻറ് സ്ഥലം സ്മശാനത്തിനും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയും നീക്കിവെച്ചിരുന്നു പ്രസ്തുത സ്ഥലത്തേക്കും കോളനിയിലേക്കും മാത്രമുള്ള വഴി ആണ്. അവിടെ 9 വർഷം ആയിട്ടൊള്ളു ശ്മശാനത്തിന്  സർക്കാർ ഭൂമി പതിച്ചു നൽകിയിട്ട്. അതിന് ശേഷമാണ് ആ വഴി ശ്മശാന കമ്മിറ്റി ഉപയോഗിക്കാൻ തുടങ്ങിയത് എന്നിട്ടും വഴി അവരുടേത് മാത്രമാണെന്ന് അവകാശവാദം ഉന്നയിച്ച ബോർഡ് സ്ഥാപിച്ചത്. ഇതിനു എതിരെ ബോർഡ് മാറ്റി സ്ഥാപിക്കാൻ സൗഹൃദം റെസിഡൻസി (പരപ്പൻചിന എസ് സി കോളനി) സെക്രട്ടറി എ കെ സുബ്രഹ്മണ്യൻ, പ്രസിഡൻ്റ് കെ സുബ്രഹ്മണ്യൻ എന്നിവർ അധികാരിക്കൾക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}