വേങ്ങര: പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം പരപ്പനങ്ങാടി കാര്യാലയത്തിന് കീഴിൽവരുന്ന മലപ്പുറം പരപ്പനങ്ങാടി റോഡിൽ വേങ്ങര ടൗൺ ഭാഗത്ത് അനധികൃത നിർമ്മാണങ്ങൾ ഉണ്ടെന്ന് നവകേരള സദസ്സിൽ പരാതി ലഭിച്ചതിനാലും 29/01/2024-ാം
തീയതിയിലെ വേങ്ങര ഗ്രാമ പഞ്ചായത്തിലെ VGP/P/2/2024-നമ്പർ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി തീരുമാനം നടപ്പിലാക്കുന്നതിനും വേണ്ടി മലപ്പുറം പരപ്പനങ്ങാടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിർമ്മിതികളും പൊളിച്ചുമാറ്റമന്ന പ്രവർത്തി
01/02/2024 ന് ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ട സാഹചര്യത്തിൽ മൊയ്തീൻ കോയ എന്നവർ കേരള ഹൈകോടതിയിൽ WP(C) 4379/2024 നമ്പർ പരാതി നൽകി പ്രവർത്തിക്ക് സ്റ്റേ ഓഡർ വാങ്ങിയതിനെ തുടർന്ന് കേരള ഹൈകോടതി വിധിയെ
മാനിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം പരപ്പനങ്ങാടി കാര്യാലയം ജോലികൾ
താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.
ആയതിനാൽ റോഡിന് ഇരുവശത്തും മണ്ണ്
കേൺഗ്രീറ്റ് മെറ്റീരിയൽ എന്നിവ കൂടികിടക്കുന്നുണ്ട്. ആയതിനാൽ ഗതാഗതങ്ങളും കാൽനടയാത്രക്കാരും ശ്രദ്ധയോടെ യാത്ര ചെയ്യേണ്ടതാണ് പിഡബ്ല്യൂഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചതായി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.