കുറ്റൂർ നോർത്ത്: കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിർമിച്ച ശതാബ്ദി സ്മാരക കെട്ടിടം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു.
എ.പി. അനിൽകുമാർ എം.എൽ.എ. ഉപഹാരങ്ങൾ കൈമാറി. 'കരുതൽ' പദ്ധതിയുടെ ലോഗോ സി.എൻ. വിജയകൃഷ്ണൻ പ്രകാശനംചെയ്തു. പ്രമോ വീഡിയോയുടെ ലോഞ്ചിങ് അഡ്വ. പി.പി. മോഹൻദാസ് നിർവഹിച്ചു. ട്രസ്റ്റി കെ.പി. കുഞ്ഞിമൊയ്തു ഹാജി അധ്യക്ഷതവഹിച്ചു.
മാനേജർ കെ.പി. അബ്ദുൽമജീദ്, കെ.പി. ഹസീന ഫസൽ, കാവുങ്ങൽ ലിയാഖത്തലി, പി.പി. സഫീർബാബു, പി.കെ. ഫിർദൗസ്, ആച്ചുമ്മക്കുട്ടി, ടി.ടി. അബ്ദുൾഗഫൂർ, കാവുങ്ങൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.