വേങ്ങര: ചന്ദ്രിക അറിവിൻ തിളക്കത്തിന്റെ ഭാഗമായി വേങ്ങര സർവീസ് സഹകരണ ബാങ്ക് വേങ്ങര ജി എം വി എച്ച് എസ് എസ് സ്കൂളിന് സ്പോൺസർ ചെയ്ത ചന്ദ്രിക ദിന പത്രങ്ങളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി അബ്ദുനാസർ എന്ന കുഞ്ഞുട്ടി സ്കൂളിൽ ലീഡർ മുഹമ്മദ് ഹാഷിമിലിന് നൽകി നിർവഹിച്ചു.
ഹയർസെക്കൻഡറി വിങ്ങ് പ്രകാശനം ബാങ്ക് ഡയറക്ടർ രാധാകൃഷ്ണൻ മാസ്റ്റർ ഹയർസെക്കൻഡറി ടീച്ചർ രാഗത്തിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഹസ്സൻകോയ അധ്യക്ഷത വഹിച്ചു. അഷ്റഫ് മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ പാക്കട സൈദു, രാധാകൃഷ്ണൻ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ് ഷബീർ ചാലിൽ, വി ടി മൊയ്തീൻ, സുബ്രഹ്മണ്യൻ, ശാലിനി, വിപിൻ മാഷ്, സുധീർ മാഷ് എന്നിവർ പങ്കെടുത്തു.