വേങ്ങര: കേരളത്തിൽ ഏറ്റവുംകൂടുതൽ ഹജ്ജ് തീർഥാടകർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഹാജിമാർക്ക് കണ്ണൂർ, കൊച്ചി വിമാനത്താവളം വഴിയുള്ള നിരക്കിനേക്കാൾ മൂന്നിരട്ടി നിരക്ക് ഏർപ്പെടുത്തിയത് നീതീകരിക്കാനാവാത്തതാണെന്നും നിരക്കു പിൻവലിക്കണമെന്നും വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരാഗ്‌നി പ്രക്ഷോഭയാത്ര വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.പി.എ. റഷീദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ. രാധാകൃഷ്ണൻ. പി.കെ. സിദ്ദിഖ്, ഹംസ തേങ്ങിലാൻ തുടങ്ങിയവർ പ്രസംഗിച്ചു.