വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിൽ ദൈനംദിനം വരുന്ന അംഗങ്ങളുടെ എണ്ണം ക്രമാതീനം വർദ്ധിച്ചപ്പോൾ ഹോമിന്റെ ഉള്ളിൽ വന്ന സൗകര്യക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി മുറ്റത്ത് ആവശ്യാനുസരണം ഉപയോഗിക്കാൻ പറ്റുന്ന വലിയ രീതിയിലുള്ള കുടകൾ സ്ഥാപിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, സ്പോൺസർ ചെയ്ത വേങ്ങര സിയാന ജ്വല്ലറി പ്രതിനിധികൾ, icds സൂപ്പർവൈസർ, സായംപ്രഭാ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.