കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ ശതാബ്ദി സ്മാരക കെട്ടിടം ഉദ്ഘാടനം നാളെ

കുറ്റൂർ നോർത്ത് : കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിർമിച്ച ശതാബ്ദി സ്മാരക കെട്ടിടം ശനിയാഴ്ച 11-ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എ.പി. അനിൽകുമാർ എം.എൽ.എ. ഉപഹാരങ്ങൾ കൈമാറും. ‘കരുതൽ’ പദ്ധതിയുടെ ലോഗോ സി.എൻ. വിജയകൃഷ്ണൻ പ്രകാശനം ചെയ്യും.

പ്രമോ വീഡിയോയുടെ ലോഞ്ചിങ് അഡ്വ. പി.പി. മോഹൻദാസ് നിർവഹിക്കും. ട്രസ്റ്റി കെ.പി. കുഞ്ഞിമൊയ്തു ഹാജി അധ്യക്ഷത വഹിക്കുമെന്ന് മാനേജർ കെ.പി. അബ്ദുൽ മജീദ്, ടി.ടി. അബ്ദുൾ ഗഫൂർ, കാവുങ്ങൽ മുഹമ്മദ്, പാപ്പാട്ട് സുരേഷ്, പ്രഥമാധ്യാപകൻ ഗിരീഷ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}