വേങ്ങര: സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി വേങ്ങര ബ്ലോക്ക്പഞ്ചായത്തിൽ മഹിളോത്സവം നടത്തി. ഏഴു ഗ്രാമപ്പഞ്ചായത്തുകളിൽനിന്നായി അഞ്ഞൂറിലധികം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
ഒപ്പന, തിരുവാതിരക്കളി, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്. പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. മാപ്പിളപ്പാട്ട് ഗായിക മെഹ്‌റിൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ്യക്ഷതവഹിച്ചു.
പി.പി. സഫീർബാബു, സഫിയ മലേക്കാരൻ, എം. സുഹിജാബി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അംജതാ ജാസ്‌മിൻ, പറങ്ങോടത്ത് അസീസ്, നാസർ പറപ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.