പ്രൊഫസർ സെയ്തലവി മലബാർകോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റു

വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പ്രിൻസിപ്പലായി ഡോ. സെയ്തലവി ചീരങ്ങോട്ട് ചുമതലയേറ്റു. മലയാളസർവകലാശാല, മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്, ഹയർസെക്കന്ററി സ്കൂളുകൾ എന്നിവയുൾപ്പെടെ ഇരൂപത്തിയെട്ട് വർഷത്തെ അധ്യാപനപരിചമുള്ള ഡോ. സെയ്തലവി മലയാളസർവകലാശാല രജിസ്റ്റാർ-ഇൻ-ചാർജ്, സെനറ്റംഗം, ഫാക്കൽറ്റി ഉപദേശകസമിതി ചെയർമാൻ, ഭാഷാശാസ്ത്രവിഭാഗം ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലയിലെ അക്കാദിക് കൌൺസിൽ അംഗം,  വിവിധസർവകലാശാലകളിലെ പഠനബോർഡംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

യു. എസ് ഗവർമെന്റ് നൽകുന്ന ഫുൾബ്രൈറ്റ് ഫെലോഷിപ്പോടെ സാൻഫ്രാൻസിസ്കോ സർവകലാശാലയിൽ വിസിറ്റിങ് സ്കോളറായി പ്രവർത്തിച്ചിട്ടുണ്ട്. മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. സെയ്തലവി ഭാഷാശാസ്ത്രം, ഇംഗ്ലീഷ്, സോഷ്യോളജി, മലയാളം എന്നിവയിൽ ബിരുദാനന്തരബിരുദവും നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. പത്ത് പുസ്തകങ്ങളും നിരവധി വിവർത്തനങ്ങളും അന്താരാഷ്ട്ര ജേണലുകളിൽ ഉൾപ്പെടെ ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ മലയാളസർവകലാശാലയിൽ ഗവേഷണമാർഗദർശികൂടിയാണ്.  രാമനാട്ടുകരയ്ക്കടുത്ത്  പേങ്ങാട് സ്വദേശിയാണ്.  ഭാര്യ സാബിറ ഹൈസ്ക്കൂൾ  അധ്യാപിക,  മക്കൾ  അമൻ, തമന്ന
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}