സഹപാഠിക്ക് വീടൊരുക്കാൻ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ

ചേറൂർ: ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി സഹപാഠിക്ക് വീടൊരുക്കുന്നതിന് വിദ്യാർഥികൾ ചേർന്ന് മെഗാ ഭക്ഷ്യമേള നടത്തി.

സ്കൂളിലെ 80 ക്ലാസുകളിൽനിന്നായി 3600 വിദ്യാർഥികളാണ് മേളയിൽ പങ്കെടുത്തത്. 25 മൂലകളിലായി നാടൻ വിഭവങ്ങളും ഉത്തരേന്ത്യൻ, ചൈനീസ്, അറേബ്യൻ തുടങ്ങിയ വിഭവങ്ങളും വിവിധ തരം ജ്യൂസുകളും കേക്കുകളും സ്റ്റാളുകളിൽ ഒരുക്കിയിരുന്നു.

ഭക്ഷ്യമേള യത്തീംഖാന സെക്രട്ടറി എം.എം. കുട്ടിമൗലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ മണ്ണിൽ ബെൻസീറ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, പുളിക്കൽ അബൂബക്കർ, പ്രഥമാധ്യാപകൻ പി. അബ്ദുൾ മജീദ്, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}