വേങ്ങര: വേങ്ങര ബ്ലോക്ക്പഞ്ചായത്തും കാർഷികവികസന കർഷകക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിപണന മേള 'കതിർ 2024' ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും.
വേങ്ങര താഴെ അങ്ങാടിയിൽ നടക്കുന്ന പരിപാടി കെ.പി.എ. മജീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യും.
പരിപാടിയിൽ കർഷകരുടെ കാർഷികോത്‌പന്നങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും.
രാവിലെ ഒൻപതുമുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന പ്രദർശനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ കാർഷികവിദഗ്‌ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.