ഊരകം: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കല്ലേങ്ങൽ പടിയിൽ ആരംഭിച്ച സൂര്യ ക്ലീനിങ് പോഡക്റ്റ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു.
കുടുംബശ്രീ സി ഡി എസ് സജിനി, എ ഡി എസ് രമ, സേവിക ബിസിനസ്സ് കൺസൾട്ടൻസി നിലമ്പൂർ ഏജൻസിയുടെ ട്രൈനർ മൈമൂനത്ത്, ഷിംന
അംഗങ്ങളായ ജിഷ.ടി പി, സുബൈദ പി.കെ, റാബിയ, നസീറ, സൗമ്യ എന്നിവർ സംസാരിച്ചു. ആദ്യ വിൽപന ബെൻസീറ ടീച്ചർ കാരി നിസാറിന് നൽകി നിർവ്വഹിച്ചു.
കുടുംബശ്രീ അറൈസ് ട്രെയിനിങ്ങിൻ്റെ വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായി നടത്തിയ സോപ്പ് & ക്ലീനിങ് പോഡക്റ്റ്സിൽ ആണ് അംഗങ്ങൾ പരിശീലനം നൽകിയത്.