വേങ്ങര: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു വലിയോറ പാലശ്ശേരിമാട് ജി.യു.പി സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് അധികൃതർക്ക് കൈമാറി.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഹരി സ്വാഗതം പറഞ്ഞു. ബി.ആർ.സി നൗഷാദിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരായ ഹംസ പുല്ലമ്പലവൻ, അഹമ്മദ് ബാവ ടി കെ, ബഷീർ പുല്ലമ്പലവൻ, നൂറുദ്ദീൻ ടി ടി, കുട്ടിമോൻ. സി എന്നിവർ ഏറ്റുവാങ്ങി
ചടങ്ങിൽ വാർഡ് മെമ്പർ ആരിഫ മടപ്പള്ളി, പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ, സെക്രട്ടറി അഹമ്മദ് ബാവ ടി കെ, ഷംസുദ്ദീൻ നിസാമി (SMC) മുഹമ്മദ് കുട്ടി( KILA) എന്നിവർ സംസാരിച്ചു. നിഷ ടീച്ചർ നന്ദി പറഞ്ഞു.