ഊരകം: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ വിനോദ യാത്ര സംഘടിപ്പിച്ചു. സിൽവർ സ്ട്രോമിലേക്കുള്ള വിനോദ യാത്ര പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയതങ്ങൾ ഫ്ലാഗോഫ് ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ മൈമൂനത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കെ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പി കെ, മെമ്പർമാരായ എ ടി ഇബ്രാഹിം കുട്ടി, പി കെ അബുത്വാഹിർ, അന്നത്ത് മൻസൂർ, ഫാത്തിമ അൻവർ, ബീനാ ജോഷി, ഐ സി ഡി എസ് സൂപ്പർവൈസർ ജംഷിദ ബേബി എന്നിവർ സംബന്ധിച്ചു.
ഊരകം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ വിനോദ യാത്ര സംഘടിപ്പിച്ചു
admin