അഭിനന്ദനത്തിന്റെ മാധുര്യം നുകർന്ന് പീസിയൻസ്

വേങ്ങര: 2023 -24 അധ്യായന വർഷത്തിൽ കലാകായിക പഠനരംഗത്ത് വിവിധ ഇന്റർസ്കൂൾ മത്സരങ്ങളിൽ ഉന്നത വിജയം കാഴ്ച്ചവെച്ച പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി പീസ് പബ്ലിക്ക് സ്‌കൂൾ വേങ്ങര "വിക്ടറി ഡേ 2k24" സംഘടിപ്പിച്ചു. 

മലപ്പുറം സഹോദയ ജനറൽ സെക്രട്ടറിയും ഹിന്ദുസ്ഥാൻ സൗകട്ട് & ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണറുമായ ജൗഹർ എം  മുഖ്യ അതിഥിയായ വേദിയിൽ
സ്‌കൂൾ പ്രിൻസിപ്പൾ ജാസ്മിർ ഫൈസൽ, മാനേജ്മെന്റ് പ്രതിനിധികളായ അലസ്സൻ കുട്ടി, അബ്ബാസ് അലി എന്നിവർ സന്നിഹിതരായി.

രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യത്തിൽ നൂറോളം വിജയികൾക്ക് ആശംസകളും പുരസ്കാരവും നൽകി.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ  വേദി കൈയടക്കി. പീസ് ടോക്ക് 2K24 എന്ന പേരിൽ നടത്തിയ പ്രസംഗ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളുടെ അവതരണം ചടങ്ങിന് പൊലിമയേകി.
സ്കൂളിന് മികച്ച നേട്ടം കൈവരിക്കാൻ  പ്രയത്നിച്ച അധ്യാപകരെയും വേദിയിൽ വെച്ച് ആദരിച്ചു.

വിജ്ഞാനത്തോടൊപ്പം വിദ്യാർത്ഥികളിൽ വിവിധ നൈപുണികൾ പരിപോഷിപ്പിക്കുന്നതിൻ്റെ  ഭാഗമായി നടന്ന "വിക്ടറി 2k24" പന്ത്രണ്ട് മണിയോടെ സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}