ദുബായ്: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വഫ സംഘടിപ്പിക്കുന്ന വഫ ഗോൾഡ് കപ്പ് 2024ന്റെ ലോഗോ പ്രകാശനം വഫ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മജീദ് കാപ്പന്റെ സാന്നിധ്യത്തിൽ റിനം ഹോൾഡിംഗ്സ് എംഡി പിടിഎ മുനീർ നിർവ്വഹിച്ചു.
ജോ. സെക്രട്ടറി സിദ്ധീഖ് സാലിഹ്, കെ.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 25 ഞായറാഴ്ച അജ്മാനിലെ ക്വാട്രേ സ്പോർട്സ് സെന്ററിൽ ഉച്ചക്ക് 2:30 മുതൽ യുഎഇയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സമദ് പക്കിയൻ, കോർഡിനേറ്റർമാരായ സിവി സൈനുൽ ആബിദ്, മൂസു എന്നിവർ അറിയിച്ചു.