വേങ്ങര: ഊരകം വെങ്കുളം നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനി അലീന ത്യാഗരാജാണ് (17) മരിച്ചത്. ശനിയാഴ്ചയാണ് അലീന സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നും താഴേക്ക് ഷാളില്‍ കഴുത്ത് കുരുക്കി ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന സഹപാഠികള്‍ അലീനയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലില്‍ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ അലീനയെ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരിച്ചു. പൊന്നാനി സ്വദേശിയാണ് അലീന. നവോദയ വിദ്യാലത്തിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ്.
വിഷാദ രോഗം അലീനയെ അലട്ടിയിരുന്നതായി പറയുന്നു. അസ്വാഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തു.