കോട്ടക്കൽ: അധ്യാപനം സമൂഹത്തിൽ മഹത്തരമായ ജോലിയാണെന്നും അധ്യാപന രീതിയിൽ കാലോചിതമായ മാറ്റം ഉണ്ടാവണമെന്നും മലപ്പുറം ജില്ലാ കെ എസ് ടി യു വിദ്യാഭ്യാസ സെമിനാർ ആവശ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തോടൊപ്പം അധ്യാപകരുടെ സേവന വേതന വ്യവസ്ഥയിലും മാറ്റം ഉണ്ടാവണം. അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടനെ പുനഃസ്ഥാപിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
2024 ജനുവരി 19, 20 തിയ്യതികളിൽ കോട്ടക്കൽ രാജാസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ കെ എസ് ടി യു സമ്മേളനത്തോടനുബന്ധിച്ച വിദ്യാഭ്യാസ സെമിനാർ മുൻ സംസ്ഥാന പ്രസിഡന്റ് ഏ.കെ. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, മുൻസംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്, സി.കെ. അഹമ്മദ് കുട്ടി, സംസ്ഥാന ഭാരവാഹികളായ പി.കെ.എം.ഷഹീദ് , വി.എ.ഗഫൂർ , ഇസ്മായിൽ പൂതനാരി, വി.ഹുസൈൻ, , ജില്ലാ ഭാരവാഹികളായ കെ എം ഹനീഫ. സഫ്തറലി വാളൻ, ഏ.കെ. നാസർ, , ടി വി ജലീൽ . ടി പി റഷീദ് ,എ.വി. ഇസ്ഹാഖ്, സാദിഖലി ചീക്കോട് , ഇബ്രാഹിം അടാട്ടിൽ എന്നിവർ സംസാരിച്ചു.