വാര്‍ഡിലേ ഭിന്നശേഷിക്കാരായ യുവാക്കള്‍ റോഡിന്റെ ഉദ്ഘാടകരായി

കണ്ണമംഗലം: ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കോണികൂട്-  ആലിൻചുവട് റോഡ്  കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ശേഷം റോഡ് ഉദ്ഘാടനമാണ് ഭിന്നശേഷിക്കാര്‍ വീല്‍ ചെയറുകളിലെത്തി നിര്‍വ്വഹിച്ചത്. വാര്‍ഡിലെ രണ്ട് ഭാഗങ്ങളിലായുള്ള നൂറോളം കുടുബങ്ങള്‍ക്ക് ഗതാഗതമൊരുക്കുന്നതാണ് റോഡ്.

418100 രൂപ ചിലവൊഴിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിച്ചത്. 100മീറ്റര്‍ ദൂരത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഭിന്നശേഷിക്കാരായ ടി പി അകഷാജ്, സി പി ആദില്‍ റസാഖ്, സി വി സഹീര്‍, അഫ്ലഹ് എന്നിവര്‍ ചേര്‍ന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് മെമ്പര്‍ ഇസ്മായിൽ തലപ്പത്തൂർ അധ്യക്ഷത വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}