പറപ്പൂർ: ഗവൺമെന്റ് യുപി സ്കൂൾ ചോലക്കുണ്ടിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക ഹെഡ്മാസ്റ്റർ കെ അഹമ്മദ് കുട്ടി, ഇ അബ്ദുൽ ഗഫൂർ, നുസ്രത്ത്, സക്കീന പാലേരി, റിയാസ്, സാലിഹ്, കെ.റാഹില, ബാസിൽ സമാൻ എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ മൊയ്തുട്ടി ഹാജി, കെ.കെ മുഹമ്മദ് കുട്ടി, കെ. നിഷാദ് എന്നിവർ പങ്കെടുത്തു.