വേങ്ങര: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്മാരക ജി എം യു പി സ്കൂൾ ലൈബ്രറിയിലേക്ക് യുവ എഴുത്തുകാരൻ കെ എം ഷാഫി രചിച്ച 'ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്', പൂഞ്ചിറയിലെ ഒരു പാട്ട് രാത്രി തുടങ്ങിയ പുസ്തകങ്ങൾ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഹിയാനത്ത് സ്കൂൾ ലൈബ്രറി ഇൻ ചാർജ് ഗ്രീരജ്ഞിനി ടീച്ചർക്ക് കൈമാറി ഉദ്‌ഘാടനം നിർവ്വഹിച്ചു.
മുൻകേരള നിയമസഭാ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കുറിച്ച് കണ്ണമംഗലം സ്വദേശിയായ യുവ എഴുത്തുകാരൻ കെഎം ഷാഫിയാണ് ഡെസ്റ്റിനി ബുക്സ് പ്രസീദ്ധീകരണം നിർവ്വഹിച്ച ഈ പുസ്തകം രചിച്ചത്. ലോഗോസ് ബുക്സ് പട്ടാമ്പി പ്രസിദ്ദീകരണം നടത്തിയ പൂഞ്ചിറയിലെ ഒരു പാട്ടു രാത്രി കൂടി ഷാഫിയുടെ രചനയിൽ പിറന്നതാണ്. ചാക്കീരിയുടെ പേരിലുള്ള സ്കൂളിലേക്ക് അദ്ദേഹത്തിൻ്റെ ജീവചരിത്രം ഒരു പുസ്തക രൂപത്തിൽ ഇറക്കിയത് എത്തിക്കുന്നതിൽ അതീവ സന്തോഷമുണ്ടന്ന് എഴുത്തുകാരൻ പറഞ്ഞു.
സ്കൂൾ പിടിഎ പ്രസിഡൻറ് സൈദലവി എ പി ,പുസ്തക രചയിതാവ് കെ എം ഷാഫി, സമദ് ചോലക്കൽ, പി പി എ ലത്തീഫ് ,പിടി മുജീബ്, ഇസ്മായിൽ മാസ്റ്റർ, ജാബിർ മാസ്റ്റർ, സിദ്ദീഖ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു