പറപ്പൂർ: മുസ്ലിം ലീഗ് ഓൺലൈൻ കൂട്ടായ്മയായ ചേക്കാലിമാട് യൂത്ത് വോയ്സ് നിർധനരായ നൂറോളം രോഗികൾക്ക് മെഡിക്കൽ കാർഡ് വിതരണം ചെയ്തു. 300 രൂപ മുതൽ 1500 രൂപ വരെ ഓരോ മാസവും മരുന്നിന് വേണ്ടി സഹായം നൽകുന്നതാണ് പദ്ധതി. ചികിൽസാ സഹായം ഉൾപ്പെടെ 6 ലക്ഷം രൂപയുടെ സഹായമാണ് കൂട്ടായ്മ ഓരോ വർഷവും നൽകി വരുന്നത്. കാർഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.കെ സൈദുബിൻ നിർവ്വഹിച്ചു. യൂത്ത് വോയ്സ് പ്രസിഡൻ്റ് വി.എസ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ, കെ.എം സി.സി ഭാരവാഹികളായ എ.കെ സിദ്ദീഖ്, സി.വി അസ്കർ, പി.നൗഷാദലി, പറപ്പൂർ പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദലി,വാർഡ് ലീഗ് പ്രസിഡൻറ് ടി.പി മൊയ്തീൻ കുട്ടി,കെ. സെയ്തലവി ഹാജി, ടി.പി മുഹമ്മദലി ഹാജി, എ.കെ സക്കീർ, ഹനീഫ തയ്യിൽ എന്നിവർ പ്രസംഗിച്ചു.