വേങ്ങര: ആസൂത്രണ പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. പ്രസിഡൻറ് എം.ബെൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർക്ക് കോപി നൽകി പ്രസിഡൻറ് നിർവ്വഹിച്ചു. ബി.ഡി.ഒ കെ.എം സുജാത പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ലിയാഖത്തലി, കെ.പി ഹസീന ഫസൽ, കെ.അംജദ ജാസ്മിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി.സഫീർ ബാബു, സഫിയ കുന്നുമ്മൽ, പി.സുഹ്ജാബി, മെമ്പർ പി.അബ്ദുൽ അസീസ്, , രാഷ്ട്രീയ പ്രതിനിധികളായ നാസർ പറപ്പൂർ, എൻ കെ പോക്കർ, സലാഹുദ്ദീൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ടി കെ പൂച്യാപ്പു, ഇ കെ സൈദുബിൻ, കില ഫാക്കൽറ്റിയംഗം കെ.മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.