റോഡ് സുരക്ഷയുടെ പ്രാധാന്യം സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കണം: പി കെ മുഹമ്മദ് ഷഫീഖ്

കോട്ടക്കൽ: റോഡ് സുരക്ഷയുടെ പ്രാധാന്യം സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കണമെന്ന് പെരിന്തല്‍മണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോട്ടൂർ എ കെ എം എച്ച്‌ എസ്‌ എസിൽ ഹയര്‍ സെകന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടപ്പിച്ച ഫ്ലവറിംഗ് ക്യാമ്പിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം. 

റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ അപകടങ്ങൾ കുറക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ജില്ലയിലെ 16 സ്കൂളുകളില്‍ നിന്നായി 256 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രൊഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. കെ മുനീറ, പി റജീന, വി  ശരത് ചന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു.  

റോഡ് സുരക്ഷാ ക്ലാസ്സെടുത്ത് ശ്രദ്ധേയനായ പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖിനെ മലപ്പുറം ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ പ്രിൻസിപ്പൽമാരും ജീവനക്കാരുടെയും  നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ഉപഹാരം വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രൊഫസർ പി മമ്മദ് കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}