കരിയര്‍ ഗൈഡന്‍സ് ഫ്ലവറിംഗ് ക്യാമ്പിന് സമാപനം

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോട്ടൂർ എ കെ എം എച്ച്‌ എസ്‌ എസിൽ സംഘടപ്പിച്ച ദ്വിദിന ഫ്ലവറിംഗ് ക്യാമ്പിന് ഉജ്ജ്വല സമാപനം. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചത്.

രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്സുകളും, സാധ്യതകളും, വെല്ലുവിളികളുമെല്ലാം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ക്യാമ്പ് സഹായിച്ചു. കരിയര്‍ ക്ലാസുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. 

വിദഗ്ദ്ധരോടൊപ്പം സെഷനിൽ മലപ്പുറം ജില്ല കളക്ടര്‍ വി.ആര്‍ വിനോദ്, പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകര്‍ പി കെ മുഹമ്മദ് ശഫീഖ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. 

വിവധ സെഷനുകളായി ജെ ഷാഹിദലി, ജമാലുദ്ധീന്‍ മാളിക്കുന്ന്, എസി റംല ബീവി, ഡോ: സി രാജേഷ്, നിസാര്‍ പട്ടുവം, കെ എ മുനീര്‍ എന്നിവര്‍ ക്ലാസെടുത്തു.

രണ്ട് ദിവസം നീണ്ട വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത കുട്ടികള്‍ പുതിയ ഊര്‍ജം ഉള്‍ക്കൊണ്ടാണ് ക്യാമ്പില്‍ നിന്നും മടങ്ങിയത്. സമാപന സമ്മേളനം മുന്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ എ ബി മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രൊഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് അവലോകനം നടത്തി. മൈനോറിറ്റി കോച്ചിംഗ് സെന്റര്‍ ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. 

പി റജീന, കെ മുനീറ, വി ശരത്ചന്ദ്ര ബാബു, അലി കടവണ്ടി, കെ ഹനീഫ, എം സെെബുന്നിസ എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ സി സി എം വൈ വേങ്ങര പ്രിൻസിപ്പൽ  സ്ഥാനത്തുനിന്നും ഈ വർഷം വിരമിക്കുന്ന പ്രൊഫസർ പി. മമ്മദിന് മലപ്പുറം ജില്ലയിലെ ന്യുനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽമാരും ജീവനക്കാരും ഉപഹാരം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}