വേങ്ങര: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പട്ടിക ജാതി പഠിതാക്കൾക്കുള്ള നാലാം തരം തുല്യതാ പദ്ധതി "നവ ചേതന" യുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം വേങ്ങര ഗാന്ധിക്കുന്നിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. പി. എം ബഷീർ ,സെമീറ പുളിക്കൽ , വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞി മുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ എം ആരിഫ , മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, എം.പി ഉണ്ണികൃഷ്ണൻ, നുസ്റത്ത് തുമ്പയിൽ, ഇ.കെ റുബീന, സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ, നോഡൽ പ്രേരക് പി. ആബിദ എസ്. സി പ്രമോട്ടർ ബിജു, സി. എം പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി ഇൻസ്ട്രക്ടർ എൻ പ്രസീത നന്ദി പറഞ്ഞു.
ജില്ലയിൽ പരപ്പനങ്ങാടി, മഞ്ചേരി നഗര സഭകളിലും, മൊറയൂർ, വണ്ടൂർ, തിരുവാലി, തൃക്കലങ്ങോട്, പോരൂർ, പാണ്ടിക്കാട്, മമ്പാട്, ഏലംകുളം, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തുകളിലും ആണ് നവചേതന തുല്യതാ പദ്ധതി നടപ്പിലാക്കുന്നത്.
നവചേതന പദ്ധതി നടപ്പിലാക്കുന്ന തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പദ്ധതിക്കായി പ്രത്യേകം ഇൻസ്ട്രക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
ഇൻസ്ട്ര ടർമാർക്കും പ്രേരക്മാർക്കും ഡയറ്റിന്റെ സഹകരണത്തോടെ പ്രത്യേകം പരിശീലനം നല്കിയിട്ടുണ്ട്.