ഒതുക്കുങ്ങൽ: മുണ്ടോത്തുപറമ്പ് ഗവ. യു പി സ്കൂളിന്റെ ഗോൾഡൻ ജൂബിലി വർഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുക, കാർഷിക സംസ്കാരവുമായി കുട്ടികളെ ബന്ധിപ്പിക്കുക, കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഹരിതം 2023 എന്നപേരിൽ മുണ്ടോത്തുപറമ്പ് ഗവ.യു.പി സ്കൂളിൽ നടന്നുവരുന്ന കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടന്നു.
വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ്, വേങ്ങര ഉപജില്ലാ നൂൺ മീൽ ഓഫീസർ രമ്യ, പറപ്പൂർ പഞ്ചായത്ത് കൃഷി ഓഫീസർ അൻസീറ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
സ്കൂൾ പിടിഎ, എസ് എംസി യുടെ നേതൃത്വത്തിൽ സ്റ്റാഫും സ്കൂൾ ഹരിത ക്ലബ്ബിലെ കുട്ടികളും ഏതാനും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടും കൂടിയാണ് സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നത്. സ്കൂളിലേക്ക്ആവശ്യമായ മുഴുവൻ പച്ചക്കറികളും സ്കൂളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പുതുവർഷദിനത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈനടൽ കർമത്തിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫും, ഹരിത ക്ലബിലെ അംഗങ്ങളും ,പി ടി എ, എസ് എം സി പ്രതിനിധികളും , AE0, Noon meal ഓഫീസർ, കൃഷി ഓഫീസറും പങ്കാളികളായി.
പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ല്, എസ് എം സി ചെയർമാൻ കബീർ എ എ,എസ് എം സി വൈസ് ചെയർമാൻ സദു എംപി, എം ടി എ പ്രസിഡൻറ്, ഹെഡ്മിസ്ട്രസ് ഷാഹിന ആർ എം, സ്റ്റാഫ് മറ്റ് എസ് എം സി പി ടി എ അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.