ഊരകം: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പീസ് പബ്ലിക്ക് സ്‌കൂൾ വേങ്ങരയിൽ "കൈ കോർക്കാം ചേർത്തു പിടിക്കാം" എന്ന ആപ്തവാക്യം ഉൾകൊണ്ട് വിദ്യാലയവും രക്ഷിതാക്കളും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് സഹായനിധി വിജയകരമായി പൂർത്തിയായി. കുട്ടികൾ സ്വരൂപിച്ച സംഖ്യ, സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഊരകം പാലിയേറ്റീവ് കെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി പി ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ സ്വീകരിച്ചു.
ഈ സംരംഭത്തിൽ പങ്കാളികളായ രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം അഭിനന്ദിച്ചു.