മലബാർ ചാമ്പ്യൻസ് ലീഗ് മജ്‌ലിസ് പോളി ജേതാക്കളായി

കോട്ടക്കൽ മലബാർ പോളിടെക്‌നിക് കോളേജ് സംസ്ഥാന തലത്തിൽ പോളിടെക്‌നിക് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മലബാർ ചാമ്പ്യൻസ് ലീഗ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ വളാഞ്ചേരി മജ്‌ലിസ് പോളിടെക്‌നിക് കോളേജ് ജേതാക്കളായി. ആതിഥേയരായ മലബാർ പോളിടെക്‌നിക് കോളേജ് റണ്ണർ അപ്പ്‌ ആയി. 

സെമി ഫൈനലിസ്റ്റ്കളായി ചേലക്കര ഗവണ്മെന്റ് പോളിടെക്‌നിക് കോളേജും KMCT പോളിടെക്‌നിക് കോളേജും മൂന്നാം സ്ഥാനം പങ്കിട്ടു. സംസ്ഥാന തലത്തിൽ 12 പോളിടെക്‌നിക്കുകൾ ആണ് മത്സരിച്ചത്. 

ജനുവരി 23,24 തീയതികളിലായി നടന്ന 4 ഗ്രൂപ്പ്‌ മത്സരങ്ങളിൽ സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കാഞ്ഞങ്ങാട്, ഗവണ്മെന്റ് പോളിടെക്‌നിക് കോഴിക്കോട്, MDit പോളിടെക്‌നിക്, JDT ഇസ്ലാം പോളിടെക്‌നിക്, SSM പോളിടെക്‌നിക് തീരുർ, ഗവണ്മെന്റ് പോളിടെക്‌നിക് മഞ്ചേരി, ഗവണ്മെന്റ് പോളിടെക്‌നിക് പെരിന്തൽമണ്ണ, മജ്‌ലിസ് പോളിടെക്‌നിക്, KMCT പോളിടെക്‌നിക് കുറ്റിപ്പുറം, മലബാർ പോളിടെക്‌നിക് കോട്ടക്കൽ, ഗവണ്മെന്റ് പോളിടെക്‌നിക് ചേലക്കര എന്നിവരുടെ മത്സരങ്ങൾ ആണ് നടന്നത്. 

പോളിടെക്‌നികുകളുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന തലത്തിൽ ഇത്തരം ഒരു സെവെൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ് നടക്കുന്നത്. സമാപന സമ്മേളത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ വി എം അൻവർ സാദത്ത്, പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് കായികധ്യാപകൻ ജയചന്ദ്രൻ സർ, മലബാർ പോളിടെക്‌നിക് കായികധ്യാപകൻ ഷിംനാസ് മാട്ടിൽ, ഡിപ്പാർട്മെന്റ് മേധാവികളായ ഉസ്മാൻ എം കെ അബ്ദുൽ ബാസിത്, പ്രവീൺ കെ പി, അനസ് എൻ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}